Tuesday, May 28, 2013

ഒരു പ്രസവം

ബ്ലെസ്സിയുടെ കളിമണ്‍ എന്നാ സിനിമ ഇറങ്ങിയാൽ ഒരുപക്ഷെ "ഇതൊക്കെ എന്ത്" എന്ന് ആരേലും ചോദിച്ചാൽ കുറ്റംപറയാൻ പറ്റില്ലല്ലോ. ഇത് പറയാൻ കാരണം, പ്രസവിക്കുന്നത് വീഡിയോ ആക്കിയത്, ബ്ലെസ്സികും മുൻപേതന്നെ ഏതോ ഞെരമ്പ് രോഗി മൊബൈലിൽ പകര്ത്തി യുടൂബിൽ ഇട്ടിരുന്നു എന്നും എവിടെയോ കേട്ടിട്ടുണ്ട്. ഏതായാലും, ഒരു മനുഷ്യന് സഹിക്കാൻപറ്റുന്ന വേദനയുടെ അളവ് 45 Del ആണെന്നും, എന്നാൽ പ്രസവ സമയത്ത് ഒരു സ്ത്രീ സഹിക്കുന്നതു 55 Del ആണെന്നും, അത് ഏതാണ്ട് ഒരാളുടെ 20 എല്ലുകൾ ഒരേസമയം പോട്ടുമ്പോഴുള്ള വേദനക്ക് സമമാനെന്നും എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്. ഇനി എന്റെ കാര്യത്തിലേക് വരാം. മുന്കൂട്ടി നിശ്ചയിച്ച പ്രകാരം 26.4.2013നു രാവിലെ തന്നെ ഞങ്ങൾ ആശുപത്രിയിൽ എത്തിയിരുന്നു. പ്രസവം നാട്ടിൽ അല്ലാത്തതിനാലും, ബന്ധുക്കളെ അധികം ബുധിമുട്ടിക്കണ്ട എന്നതിനാലും ഒരു ചലന്ജ് ആയി നേരിടാൻ ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു. അവള്കാണോ എനികാണോ ടെൻഷൻ എന്ന് ചോദിച്ചാൽ സംശയം വേണ്ട എനിക്ക് തന്നെയായിരുന്നു. എങ്കിലും, ഇതൊക്കെ കൈകാര്യം ചെയാനുള്ള ധൈര്യം എനിക്കുണ്ട് എന്ന് വരുത്തി, ഞാൻ ഇടയ്കിടെ അവളെ വെറുതെ ആശ്വസിപ്പിച്ചു കൊണ്ടേ ഇരുന്നു. കുഞ്ഞു വാവയെ കാണാനുള്ള ആകാംക്ഷയിൽ, മോൾ ഞങ്ങടെ ആകുലത അറിഞ്ഞിരുന്നതായി തോന്നിയില്ല. അവൾ ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേഇരുന്നു. ഞാനായിരിക്കും ആദ്യം ഉണ്ണിയെ തോടുക, ഉമ്മവെക്കുക എന്നിങ്ങനെ നൂറായിരം ആവശ്യങ്ങളായിരുന്നു അവള്ക്ക്!! അങ്ങിനെ ലേബർ റൂമിലേക് കൊണ്ട്പോകാനുള്ള സമയം ആയപ്പോൾ, സിസ്റ്റർ പറഞ്ഞു, ഹസ്ബണ്ടിനു വെണേൽ ലേബര്റൂമിൽ ഭാര്യയുടെ കൂടെകയറാം, ആശ്വസിപ്പിക്കാം എന്നൊക്കെ. ഇത് കേട്ടപോൾ, സ്ഥിരം സിനിമയിൽ കാണുന്ന നായകന്മാരെ പോലെ ലേബർ റൂമിന് പുറത്തിരുന്നു നഖം കടിക്കുന്നതിലും നല്ലത്, കൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്നതല്ലേ എന്നും, പോരാത്തതിന് എന്റെ ഭാര്യയുടെ പ്രസവം ഞാനല്ലാതെ മറ്റാരാണ്‌ സാക്ഷിയാകേണ്ടത് എന്ന് തോന്നിയതിനാലും, ഒന്നും ആലോചിച്ചില്ല, തിയറ്ററിൽ കയറുമ്പോൾ ധരിക്കേണ്ട വേഷം ഇട്ടു എന്റെ ഊഴത്തിനായി കാത്തിരുന്നു. അങ്ങിനെ എന്നെ അകത്തു കയറ്റി, എന്നെ കണ്ടപ്പോൾ ഞാനാദ്യമായി ജീവിതത്തിൽ ഒരു ശരിയായ തീരുമാനം എടുത്തു എന്ന് അവളുടെ കണ്ണുകളിലെ ആ ആശ്വാസത്തിന്റെ തിളക്കം കണ്ടപ്പോൾ എനിക്ക് തോന്നി. അങ്ങിനെ അവള്ടെ മുഖം തലോടി ആശ്വസിപ്പിചോണ്ട് ഇരുന്നപ്പോൾ ഡോക്ടർ എന്നോട് ചോദിച്ചു, Are you enough dare to be here now?, Appreciated!! നേരത്തെ ഞാൻ പറഞ്ഞ "ഓ..ഇതൊക്കെ എന്ത്??” എന്ന മട്ടിൽ, ഞാൻ, “Yeap .I am and Thank you !!” എന്ന് മറുപടിയും കൊടുത്തു. ഉടനെ മറ്റൊരു ഡോക്ടർ, Hay Gentle Man, Come and see your baby Boy!!! ഇത് കേട്ടതും ആവശതോടെ ഞാൻ ചാടി എണീറ്റു. അംബിലികൽ കോര്ഡ് മുറിക്കാത്ത കുട്ടിയെ കണ്ടതും, എന്റെ കണ്ണിൽ കൂടി ഒരായിരം നക്ഷത്രങ്ങൾ മിന്നി മറഞ്ഞു. ഞാൻ പിന്നെ ഇരുന്നില്ല. ഭാര്യയുടെ “He is falling, hold him” എന്നാ ഉച്ചത്തിൽ ആരോടോ ഉള്ള ഒരു വിളി കേട്ടപോലെ തോന്നി. പിന്നെ ബോധം വന്നപ്പോൾ ഞാൻ ലേബർറൂമിന് പുറത്തു കയിൽ ട്രിപ്പ് എല്ലാം ഇട്ടു, അടുത്ത വേറൊരു ട്രോള്ളിബെഡിൽ അങ്ങിനെ വിശ്രമിക്കുന്നതയിരുന്നു. ഞാൻ ഇത് പറഞ്ഞത്, ഒരു സ്ത്രീ പ്രകൃത്യാലാനെലും ഒരുപാട് സഹിക്കുന്നവരാണ്. അവർ സഹിക്കുന്നതു കാണാൻ പോലും ഉള്ള ത്രാണി ഒരു പുരുഷനെ സംബന്ധിച്ച് ഉണ്ടാകണം എന്നില്ല. എന്നാലും എങ്ങിനെ ഒരു അമ്മ ഉണ്ടാകുന്നു എന്നും, അമ്മയുടെ സ്ഥാനം എന്തെന്നും ഒരു സ്ത്രീ എന്തെന്നും അറിയാൻ നമ്മുടെ നാട്ടിലും അച്ചന്മാരെ നിര്ബന്ധിച്ചു അടുത്ത് ഇരുത്തി കാണിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ശ്വേതയുടെ കൂടെ ബ്ലെസ്സി ഇരിക്കുന്നതിലും, കളിമണ്‍ എന്ന സിനിമയിലൂടെ പ്രചരിപ്പിക്കുന്നത്തിലും നല്ലത്, ശ്രീ വത്സൻ മേനോൻമാര് ഇത്തരം സമയത്ത് സ്വന്തം ഭാര്യയുടെ അടുത്ത് ഇരിക്കുന്നതാണ് നല്ലത്. ഇത്പോലെ കുറെ വത്സൻമാര് ഇരിക്കുമ്പോൾ, ഇന്ന് കാണുന്ന രീതിയിലുള്ള കുറെയൊക്കെ അതിക്രമങ്ങളും കുറക്കാൻ കഴിയുമെന്നും കരുതുന്നു. ചിലപ്പോൾ, കളിമണ്‍കൊണ്ട് വീണ്ടും കുറെ ഞെരമ്പ് രോഗികളും....

No comments:

Post a Comment