Tuesday, May 28, 2013

നിഷ്കളങ്കരായ ബാല്യം...

പൊതുവെ കുറച്ചു വികൃതി കൂടുതൽ ഉള്ള കൂട്ടത്തിലാണ് ഇവൻ എന്ന് പറഞ്ഞാൽ അവന്റെ ഉമ്മ സമ്മതിക്കില്ല. എന്നാലും അവൾക് അവനുമായി ഒരു ഷോപ്പിംഗ്‌ നടത്തണമെങ്കിൽ ഇത്തിരി ആയാസം വേണം. അല്ലെങ്കിൽ ഹൈപർ മാർകെറ്റിലെ മര്ച്ചന്റൈസർമാരുടെ മുഖം കറുക്കുന്നതു കാണണം. അടുക്കിവെച്ച സാധനം കണ്ടാൽ എന്തോ കലിപ്പ് ആണ് അവനു എന്ന് തോന്നും. അതിനാൽ എളുപ്പവഴി എങ്ങിനെയെങ്കിലും ട്രോള്ളിക്കുള്ളിൽ പിടിച്ചിടുക എന്നതാണ്. അപ്പൊ അവൻ വീണ്ടും മറ്റൊരു പണി ഒപ്പിക്കും, നാം എടുത്ത സാധനങ്ങൾ ഒരൊന്നായീ താഴേക്ക്‌ ഇങ്ങിനെ ഇട്ടു കൊണ്ടിരിക്കും. ആ ക്രിയക്കിടയിൽ, ഒരു 4 വയസ്സുകാനും, ഒരു പയ്യൻ ഇത് ഇങ്ങിനെ തിരിച്ചു ട്രോള്ളിയിലെക് തന്നെ ഇടുന്നു. ഇത് കണ്ട ഞാൻ ആ പയ്യനെ അഭിനന്ദിച്ചു കൊണ്ട് അവന്റെ സുഖ വിവരം അന്വേഷിച്ചു... അന്വേഷണത്തിൽ അവൻ ജൊർദാൻ കാരനാണ്, കൂടെയുള്ളത് ഫിലിപിനോ മെയിഡ് ആണ്, മാതാ പിതാക്കൾ ഓരോന്നായി എന്നെപോലെ സാധനം തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്നു എന്ന് മനസ്സിലായി. പിന്നെ അവൻ എന്നോടായി ചോദ്യം, are you ഇന്ത്യൻ?? യീപ്, I ആം an ഇന്ത്യൻ. പിന്നെ അടുത്ത ചോദ്യങ്ങൾ, 'why you black '? കറുപ്പ് എനികൊരഴകാനെന്നു ഞാൻ സ്വയം ധരിക്കാരുണ്ടെങ്കിലും ഒരു നാല് വയസ്സുകാരാൻ ചോദിച്ചപോൾ ഞാൻ ഞെട്ടിയോ എന്ന് സംശയം? ഉടനെ അടുത്ത വാചകം. "I hate black people ". ഓ..ഹോ ആരാ നിന്നെ ഇത് പഠിപ്പിച്ചത്?? my parents ‌!!! ഞാൻ ആ ഫിലിപിനോ മെയിടിനെ ഒന്ന് നോകി, അവൾ എന്നോട് ക്ഷമ പറഞ്ഞു. പക്ഷെ ഞാൻ അവളോടായി ഇങ്ങിനെ പറഞ്ഞു എന്റെ പ്രതിഷേധം രേഖപെടുത്തി നിർവൃതിയടഞ്ഞു... How bad people are his ‌ ‌ parents !!!! നിസ്സഹായതയുടെ ഒരു ചിരി പാസ്സക്കിയെന്നല്ലാതെ എന്ത് പറയാൻ ആ കുട്ടിയെ പോറ്റാൻ വിധിക്കപ്പെട്ട പോറ്റമ്മ!!!... ------------------------------------------------------------------------ അസഹിഷ്ണുത ഇന്ന് എല്ലാ മേഖലയിലും ഉണ്ടെങ്കിലും ഈ കാലത്ത് വംശീയതയാണ് ഏറ്റവും അപകടകരം. അതാണ്‌ ഇന്ന് ഫ്രാൻസിലും, ഓസ്ട്രേലിയയിലും ഇന്ന് ലോകത്ത് മറ്റു മിക്ക വികസിത-സാംസ്കാരിക (എന്ന് പറയുന്ന) രാജ്യങ്ങളിലും നേരിടുന്ന ഭീഷണി....!!!! ഇത്തരം സമൂഹം ഇനി ഉണ്ടാകാതിരിക്കട്ടെ.... എന്തായാലും എന്റെ 13 വര്ഷത്തെ യു.എ.ഇ. സഹോദരങ്ങൾ എത്ര മാന്യന്മാർ...!!!!

ഒരു പ്രസവം

ബ്ലെസ്സിയുടെ കളിമണ്‍ എന്നാ സിനിമ ഇറങ്ങിയാൽ ഒരുപക്ഷെ "ഇതൊക്കെ എന്ത്" എന്ന് ആരേലും ചോദിച്ചാൽ കുറ്റംപറയാൻ പറ്റില്ലല്ലോ. ഇത് പറയാൻ കാരണം, പ്രസവിക്കുന്നത് വീഡിയോ ആക്കിയത്, ബ്ലെസ്സികും മുൻപേതന്നെ ഏതോ ഞെരമ്പ് രോഗി മൊബൈലിൽ പകര്ത്തി യുടൂബിൽ ഇട്ടിരുന്നു എന്നും എവിടെയോ കേട്ടിട്ടുണ്ട്. ഏതായാലും, ഒരു മനുഷ്യന് സഹിക്കാൻപറ്റുന്ന വേദനയുടെ അളവ് 45 Del ആണെന്നും, എന്നാൽ പ്രസവ സമയത്ത് ഒരു സ്ത്രീ സഹിക്കുന്നതു 55 Del ആണെന്നും, അത് ഏതാണ്ട് ഒരാളുടെ 20 എല്ലുകൾ ഒരേസമയം പോട്ടുമ്പോഴുള്ള വേദനക്ക് സമമാനെന്നും എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്. ഇനി എന്റെ കാര്യത്തിലേക് വരാം. മുന്കൂട്ടി നിശ്ചയിച്ച പ്രകാരം 26.4.2013നു രാവിലെ തന്നെ ഞങ്ങൾ ആശുപത്രിയിൽ എത്തിയിരുന്നു. പ്രസവം നാട്ടിൽ അല്ലാത്തതിനാലും, ബന്ധുക്കളെ അധികം ബുധിമുട്ടിക്കണ്ട എന്നതിനാലും ഒരു ചലന്ജ് ആയി നേരിടാൻ ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു. അവള്കാണോ എനികാണോ ടെൻഷൻ എന്ന് ചോദിച്ചാൽ സംശയം വേണ്ട എനിക്ക് തന്നെയായിരുന്നു. എങ്കിലും, ഇതൊക്കെ കൈകാര്യം ചെയാനുള്ള ധൈര്യം എനിക്കുണ്ട് എന്ന് വരുത്തി, ഞാൻ ഇടയ്കിടെ അവളെ വെറുതെ ആശ്വസിപ്പിച്ചു കൊണ്ടേ ഇരുന്നു. കുഞ്ഞു വാവയെ കാണാനുള്ള ആകാംക്ഷയിൽ, മോൾ ഞങ്ങടെ ആകുലത അറിഞ്ഞിരുന്നതായി തോന്നിയില്ല. അവൾ ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേഇരുന്നു. ഞാനായിരിക്കും ആദ്യം ഉണ്ണിയെ തോടുക, ഉമ്മവെക്കുക എന്നിങ്ങനെ നൂറായിരം ആവശ്യങ്ങളായിരുന്നു അവള്ക്ക്!! അങ്ങിനെ ലേബർ റൂമിലേക് കൊണ്ട്പോകാനുള്ള സമയം ആയപ്പോൾ, സിസ്റ്റർ പറഞ്ഞു, ഹസ്ബണ്ടിനു വെണേൽ ലേബര്റൂമിൽ ഭാര്യയുടെ കൂടെകയറാം, ആശ്വസിപ്പിക്കാം എന്നൊക്കെ. ഇത് കേട്ടപോൾ, സ്ഥിരം സിനിമയിൽ കാണുന്ന നായകന്മാരെ പോലെ ലേബർ റൂമിന് പുറത്തിരുന്നു നഖം കടിക്കുന്നതിലും നല്ലത്, കൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്നതല്ലേ എന്നും, പോരാത്തതിന് എന്റെ ഭാര്യയുടെ പ്രസവം ഞാനല്ലാതെ മറ്റാരാണ്‌ സാക്ഷിയാകേണ്ടത് എന്ന് തോന്നിയതിനാലും, ഒന്നും ആലോചിച്ചില്ല, തിയറ്ററിൽ കയറുമ്പോൾ ധരിക്കേണ്ട വേഷം ഇട്ടു എന്റെ ഊഴത്തിനായി കാത്തിരുന്നു. അങ്ങിനെ എന്നെ അകത്തു കയറ്റി, എന്നെ കണ്ടപ്പോൾ ഞാനാദ്യമായി ജീവിതത്തിൽ ഒരു ശരിയായ തീരുമാനം എടുത്തു എന്ന് അവളുടെ കണ്ണുകളിലെ ആ ആശ്വാസത്തിന്റെ തിളക്കം കണ്ടപ്പോൾ എനിക്ക് തോന്നി. അങ്ങിനെ അവള്ടെ മുഖം തലോടി ആശ്വസിപ്പിചോണ്ട് ഇരുന്നപ്പോൾ ഡോക്ടർ എന്നോട് ചോദിച്ചു, Are you enough dare to be here now?, Appreciated!! നേരത്തെ ഞാൻ പറഞ്ഞ "ഓ..ഇതൊക്കെ എന്ത്??” എന്ന മട്ടിൽ, ഞാൻ, “Yeap .I am and Thank you !!” എന്ന് മറുപടിയും കൊടുത്തു. ഉടനെ മറ്റൊരു ഡോക്ടർ, Hay Gentle Man, Come and see your baby Boy!!! ഇത് കേട്ടതും ആവശതോടെ ഞാൻ ചാടി എണീറ്റു. അംബിലികൽ കോര്ഡ് മുറിക്കാത്ത കുട്ടിയെ കണ്ടതും, എന്റെ കണ്ണിൽ കൂടി ഒരായിരം നക്ഷത്രങ്ങൾ മിന്നി മറഞ്ഞു. ഞാൻ പിന്നെ ഇരുന്നില്ല. ഭാര്യയുടെ “He is falling, hold him” എന്നാ ഉച്ചത്തിൽ ആരോടോ ഉള്ള ഒരു വിളി കേട്ടപോലെ തോന്നി. പിന്നെ ബോധം വന്നപ്പോൾ ഞാൻ ലേബർറൂമിന് പുറത്തു കയിൽ ട്രിപ്പ് എല്ലാം ഇട്ടു, അടുത്ത വേറൊരു ട്രോള്ളിബെഡിൽ അങ്ങിനെ വിശ്രമിക്കുന്നതയിരുന്നു. ഞാൻ ഇത് പറഞ്ഞത്, ഒരു സ്ത്രീ പ്രകൃത്യാലാനെലും ഒരുപാട് സഹിക്കുന്നവരാണ്. അവർ സഹിക്കുന്നതു കാണാൻ പോലും ഉള്ള ത്രാണി ഒരു പുരുഷനെ സംബന്ധിച്ച് ഉണ്ടാകണം എന്നില്ല. എന്നാലും എങ്ങിനെ ഒരു അമ്മ ഉണ്ടാകുന്നു എന്നും, അമ്മയുടെ സ്ഥാനം എന്തെന്നും ഒരു സ്ത്രീ എന്തെന്നും അറിയാൻ നമ്മുടെ നാട്ടിലും അച്ചന്മാരെ നിര്ബന്ധിച്ചു അടുത്ത് ഇരുത്തി കാണിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ശ്വേതയുടെ കൂടെ ബ്ലെസ്സി ഇരിക്കുന്നതിലും, കളിമണ്‍ എന്ന സിനിമയിലൂടെ പ്രചരിപ്പിക്കുന്നത്തിലും നല്ലത്, ശ്രീ വത്സൻ മേനോൻമാര് ഇത്തരം സമയത്ത് സ്വന്തം ഭാര്യയുടെ അടുത്ത് ഇരിക്കുന്നതാണ് നല്ലത്. ഇത്പോലെ കുറെ വത്സൻമാര് ഇരിക്കുമ്പോൾ, ഇന്ന് കാണുന്ന രീതിയിലുള്ള കുറെയൊക്കെ അതിക്രമങ്ങളും കുറക്കാൻ കഴിയുമെന്നും കരുതുന്നു. ചിലപ്പോൾ, കളിമണ്‍കൊണ്ട് വീണ്ടും കുറെ ഞെരമ്പ് രോഗികളും....