പാലാക്കാട് ജില്ല,പട്ടിത്തറ ദേശത്ത് ഭാരതപുഴയുടെ തീരത്ത് താമസം.. പട്ടിത്തറ ജി.എല്‍.പി.സ്കൂള്‍, ആലൂര് എ.എം.യു.പി, പൊന്നാനി എം.ഐ.എച്ച്.എസ്, തൃത്താല ഹൈസ്കൂള്‍...പ്രീ ഡിഗ്രി അസ്സബഹ് പാവിട്ടപ്പുറം നിന്നും, ഡിഗ്രി പഠനം മലപ്പുറം ഗവ. കോളേജിലും..തുടര്‍ന്ന് നിയമ വിദ്യാഭ്യാസതിന്നു തൃശ്ശൂര്‍ ഗവ. ലോ കോളേജിലും, ബിരുദത്തിനു ശേഷം ഒറ്റപ്പാലം ബാര്‍ അസോസിയേഷനില്‍ അഭിഭാഷക ജോലിയില്‍ രണ്ടു വര്‍ഷം സേവനം..
Thursday, September 26, 2013
Tuesday, May 28, 2013
നിഷ്കളങ്കരായ ബാല്യം...
പൊതുവെ കുറച്ചു വികൃതി കൂടുതൽ ഉള്ള കൂട്ടത്തിലാണ് ഇവൻ എന്ന് പറഞ്ഞാൽ അവന്റെ ഉമ്മ സമ്മതിക്കില്ല. എന്നാലും അവൾക് അവനുമായി ഒരു ഷോപ്പിംഗ് നടത്തണമെങ്കിൽ ഇത്തിരി ആയാസം വേണം. അല്ലെങ്കിൽ ഹൈപർ മാർകെറ്റിലെ മര്ച്ചന്റൈസർമാരുടെ മുഖം കറുക്കുന്നതു കാണണം. അടുക്കിവെച്ച സാധനം കണ്ടാൽ എന്തോ കലിപ്പ് ആണ് അവനു എന്ന് തോന്നും. അതിനാൽ എളുപ്പവഴി എങ്ങിനെയെങ്കിലും ട്രോള്ളിക്കുള്ളിൽ പിടിച്ചിടുക എന്നതാണ്. അപ്പൊ അവൻ വീണ്ടും മറ്റൊരു പണി ഒപ്പിക്കും, നാം എടുത്ത സാധനങ്ങൾ ഒരൊന്നായീ താഴേക്ക് ഇങ്ങിനെ ഇട്ടു കൊണ്ടിരിക്കും. ആ ക്രിയക്കിടയിൽ, ഒരു 4 വയസ്സുകാനും, ഒരു പയ്യൻ ഇത് ഇങ്ങിനെ തിരിച്ചു ട്രോള്ളിയിലെക് തന്നെ ഇടുന്നു. ഇത് കണ്ട ഞാൻ ആ പയ്യനെ അഭിനന്ദിച്ചു കൊണ്ട് അവന്റെ സുഖ വിവരം അന്വേഷിച്ചു... അന്വേഷണത്തിൽ അവൻ ജൊർദാൻ കാരനാണ്, കൂടെയുള്ളത് ഫിലിപിനോ മെയിഡ് ആണ്, മാതാ പിതാക്കൾ ഓരോന്നായി എന്നെപോലെ സാധനം തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്നു എന്ന് മനസ്സിലായി. പിന്നെ അവൻ എന്നോടായി ചോദ്യം, are you ഇന്ത്യൻ?? യീപ്, I ആം an ഇന്ത്യൻ. പിന്നെ അടുത്ത ചോദ്യങ്ങൾ, 'why you black '? കറുപ്പ് എനികൊരഴകാനെന്നു ഞാൻ സ്വയം ധരിക്കാരുണ്ടെങ്കിലും ഒരു നാല് വയസ്സുകാരാൻ ചോദിച്ചപോൾ ഞാൻ ഞെട്ടിയോ എന്ന് സംശയം? ഉടനെ അടുത്ത വാചകം. "I hate black people ". ഓ..ഹോ ആരാ നിന്നെ ഇത് പഠിപ്പിച്ചത്?? my parents !!! ഞാൻ ആ ഫിലിപിനോ മെയിടിനെ ഒന്ന് നോകി, അവൾ എന്നോട് ക്ഷമ പറഞ്ഞു. പക്ഷെ ഞാൻ അവളോടായി ഇങ്ങിനെ പറഞ്ഞു എന്റെ പ്രതിഷേധം രേഖപെടുത്തി നിർവൃതിയടഞ്ഞു... How bad people are his parents !!!! നിസ്സഹായതയുടെ ഒരു ചിരി പാസ്സക്കിയെന്നല്ലാതെ എന്ത് പറയാൻ ആ കുട്ടിയെ പോറ്റാൻ വിധിക്കപ്പെട്ട പോറ്റമ്മ!!!...
------------------------------------------------------------------------
അസഹിഷ്ണുത ഇന്ന് എല്ലാ മേഖലയിലും ഉണ്ടെങ്കിലും ഈ കാലത്ത് വംശീയതയാണ് ഏറ്റവും അപകടകരം. അതാണ് ഇന്ന് ഫ്രാൻസിലും, ഓസ്ട്രേലിയയിലും ഇന്ന് ലോകത്ത് മറ്റു മിക്ക വികസിത-സാംസ്കാരിക (എന്ന് പറയുന്ന) രാജ്യങ്ങളിലും നേരിടുന്ന ഭീഷണി....!!!! ഇത്തരം സമൂഹം ഇനി ഉണ്ടാകാതിരിക്കട്ടെ.... എന്തായാലും എന്റെ 13 വര്‍ഷത്തെ യു.എ.ഇ. സഹോദരങ്ങൾ എത്ര മാന്യന്മാർ...!!!!
ഒരു പ്രസവം
ബ്ലെസ്സിയുടെ കളിമണ്‍ എന്നാ സിനിമ ഇറങ്ങിയാൽ ഒരുപക്ഷെ "ഇതൊക്കെ എന്ത്" എന്ന് ആരേലും ചോദിച്ചാൽ കുറ്റംപറയാൻ പറ്റില്ലല്ലോ. ഇത് പറയാൻ കാരണം, പ്രസവിക്കുന്നത് വീഡിയോ ആക്കിയത്, ബ്ലെസ്സികും മുൻപേതന്നെ ഏതോ ഞെരമ്പ് രോഗി മൊബൈലിൽ പകര്‍ത്തി യുടൂബിൽ ഇട്ടിരുന്നു എന്നും എവിടെയോ കേട്ടിട്ടുണ്ട്. ഏതായാലും, ഒരു മനുഷ്യന് സഹിക്കാൻപറ്റുന്ന വേദനയുടെ അളവ് 45 Del ആണെന്നും, എന്നാൽ പ്രസവ സമയത്ത് ഒരു സ്ത്രീ സഹിക്കുന്നതു 55 Del ആണെന്നും, അത് ഏതാണ്ട് ഒരാളുടെ 20 എല്ലുകൾ ഒരേസമയം പോട്ടുമ്പോഴുള്ള വേദനക്ക് സമമാനെന്നും എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്. ഇനി എന്റെ കാര്യത്തിലേക് വരാം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 26.4.2013നു രാവിലെ തന്നെ ഞങ്ങൾ ആശുപത്രിയിൽ എത്തിയിരുന്നു. പ്രസവം നാട്ടിൽ അല്ലാത്തതിനാലും, ബന്ധുക്കളെ അധികം ബുധിമുട്ടിക്കണ്ട എന്നതിനാലും ഒരു ചലന്ജ് ആയി നേരിടാൻ ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു. അവള്കാണോ എനികാണോ ടെൻഷൻ എന്ന് ചോദിച്ചാൽ സംശയം വേണ്ട എനിക്ക് തന്നെയായിരുന്നു. എങ്കിലും, ഇതൊക്കെ കൈകാര്യം ചെയാനുള്ള ധൈര്യം എനിക്കുണ്ട് എന്ന് വരുത്തി, ഞാൻ ഇടയ്കിടെ അവളെ വെറുതെ ആശ്വസിപ്പിച്ചു കൊണ്ടേ ഇരുന്നു. കുഞ്ഞു വാവയെ കാണാനുള്ള ആകാംക്ഷയിൽ, മോൾ ഞങ്ങടെ ആകുലത അറിഞ്ഞിരുന്നതായി തോന്നിയില്ല. അവൾ ഓരോ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേഇരുന്നു. ഞാനായിരിക്കും ആദ്യം ഉണ്ണിയെ തോടുക, ഉമ്മവെക്കുക എന്നിങ്ങനെ നൂറായിരം ആവശ്യങ്ങളായിരുന്നു അവള്‍ക്ക്!!
അങ്ങിനെ ലേബർ റൂമിലേക് കൊണ്ട്പോകാനുള്ള സമയം ആയപ്പോൾ, സിസ്റ്റർ പറഞ്ഞു, ഹസ്ബണ്ടിനു വെണേൽ ലേബര്റൂമിൽ ഭാര്യയുടെ കൂടെകയറാം, ആശ്വസിപ്പിക്കാം എന്നൊക്കെ. ഇത് കേട്ടപോൾ, സ്ഥിരം സിനിമയിൽ കാണുന്ന നായകന്മാരെ പോലെ ലേബർ റൂമിന് പുറത്തിരുന്നു നഖം കടിക്കുന്നതിലും നല്ലത്, കൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്നതല്ലേ എന്നും, പോരാത്തതിന് എന്റെ ഭാര്യയുടെ പ്രസവം ഞാനല്ലാതെ മറ്റാരാണ് സാക്ഷിയാകേണ്ടത് എന്ന് തോന്നിയതിനാലും, ഒന്നും ആലോചിച്ചില്ല, തിയറ്ററിൽ കയറുമ്പോൾ ധരിക്കേണ്ട വേഷം ഇട്ടു എന്റെ ഊഴത്തിനായി കാത്തിരുന്നു. അങ്ങിനെ എന്നെ അകത്തു കയറ്റി, എന്നെ കണ്ടപ്പോൾ ഞാനാദ്യമായി ജീവിതത്തിൽ ഒരു ശരിയായ തീരുമാനം എടുത്തു എന്ന് അവളുടെ കണ്ണുകളിലെ ആ ആശ്വാസത്തിന്റെ തിളക്കം കണ്ടപ്പോൾ എനിക്ക് തോന്നി. അങ്ങിനെ അവള്ടെ മുഖം തലോടി ആശ്വസിപ്പിചോണ്ട് ഇരുന്നപ്പോൾ ഡോക്ടർ എന്നോട് ചോദിച്ചു, Are you enough dare to be here now?, Appreciated!! നേരത്തെ ഞാൻ പറഞ്ഞ "ഓ..ഇതൊക്കെ എന്ത്??” എന്ന മട്ടിൽ, ഞാൻ, “Yeap .I am and Thank you !!” എന്ന് മറുപടിയും കൊടുത്തു. ഉടനെ മറ്റൊരു ഡോക്ടർ, Hay Gentle Man, Come and see your baby Boy!!! ഇത് കേട്ടതും ആവശതോടെ ഞാൻ ചാടി എണീറ്റു. അംബിലികൽ കോര്‍ഡ് മുറിക്കാത്ത കുട്ടിയെ കണ്ടതും, എന്റെ കണ്ണിൽ കൂടി ഒരായിരം നക്ഷത്രങ്ങൾ മിന്നി മറഞ്ഞു. ഞാൻ പിന്നെ ഇരുന്നില്ല. ഭാര്യയുടെ “He is falling, hold him” എന്നാ ഉച്ചത്തിൽ ആരോടോ ഉള്ള ഒരു വിളി കേട്ടപോലെ തോന്നി. പിന്നെ ബോധം വന്നപ്പോൾ ഞാൻ ലേബർറൂമിന് പുറത്തു കയിൽ ട്രിപ്പ് എല്ലാം ഇട്ടു, അടുത്ത വേറൊരു ട്രോള്ളിബെഡിൽ അങ്ങിനെ വിശ്രമിക്കുന്നതയിരുന്നു.
ഞാൻ ഇത് പറഞ്ഞത്, ഒരു സ്ത്രീ പ്രകൃത്യാലാനെലും ഒരുപാട് സഹിക്കുന്നവരാണ്. അവർ സഹിക്കുന്നതു കാണാൻ പോലും ഉള്ള ത്രാണി ഒരു പുരുഷനെ സംബന്ധിച്ച് ഉണ്ടാകണം എന്നില്ല. എന്നാലും എങ്ങിനെ ഒരു അമ്മ ഉണ്ടാകുന്നു എന്നും, അമ്മയുടെ സ്ഥാനം എന്തെന്നും ഒരു സ്ത്രീ എന്തെന്നും അറിയാൻ നമ്മുടെ നാട്ടിലും അച്ചന്മാരെ നിര്‍ബന്ധിച്ചു അടുത്ത് ഇരുത്തി കാണിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ശ്വേതയുടെ കൂടെ ബ്ലെസ്സി ഇരിക്കുന്നതിലും, കളിമണ്‍ എന്ന സിനിമയിലൂടെ പ്രചരിപ്പിക്കുന്നത്തിലും നല്ലത്, ശ്രീ വത്സൻ മേനോൻമാര് ഇത്തരം സമയത്ത് സ്വന്തം ഭാര്യയുടെ അടുത്ത് ഇരിക്കുന്നതാണ് നല്ലത്. ഇത്പോലെ കുറെ വത്സൻമാര് ഇരിക്കുമ്പോൾ, ഇന്ന് കാണുന്ന രീതിയിലുള്ള കുറെയൊക്കെ അതിക്രമങ്ങളും കുറക്കാൻ കഴിയുമെന്നും കരുതുന്നു. ചിലപ്പോൾ, കളിമണ്‍കൊണ്ട് വീണ്ടും കുറെ ഞെരമ്പ് രോഗികളും....
Monday, January 28, 2013
എൻറെ ഓർമയിലെ സീനിയർ
അഡ്വ:കെ.പി. കരുണാകര മേനോന് എന്ന പ്രശസ്തനായ ഒറ്റപ്പാലത്തെ അഭിഭാഷകന്റെ കീഴില്‍ 1998 മുതല്‍ 2000 വരെ ഒറ്റപ്പാലം ബാര്‍ അസ്സോസ്സിയേഷനില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരം ലഭിച്ച ഒരാളേന്ന നിലക്ക്: അങ്ങ് തിരുവിതാംകൂരുകാരുടെയും ചങ്ങനാശ്ശേരിക്കാരുടെയും കുത്തകക്ക് മുന്പിില്‍ മലബാരുകാരനായ സ്വന്തം വ്യക്തിത്വം കൊണ്ട് മാത്രം നേടിയെടുത്ത എന്‍.എസ.എസ പ്രസിഡന്റിന്റെ സ്ഥാനം അലകരിക്കുന്നുമുണ്ടായിരുന്നു തന്റെടിയായ എന്റെ സീനിയര്‍. അന്ന് പി.കെ.നാരയണാപ്പണിക്കര് സിക്രട്ടരിയും അഡ്വ:കെ.പി. കരുണാകര മേനോന് പ്രസിഡനടും ആയിരുന്നു. ആസ്ഥാനം ഞങ്ങളുടെ പ്രിയ കെ.പി.കെ തീര്‍ത്തും അര്ഹികച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ പല ഇടപെടലുകളില്നി്ന്നും വ്യക്തമായിരുന്നു. ഒരുപാട് പരാതികളും, ശുപാര്ശികളും, രാഷ്ട്രീയ നേതാക്കലാലും ഞങളുടെ ഓഫീസു എന്നും രാവിലെ വലിയ തിരക്കുള്ളതായിരുന്നു. ഈ കാലഘട്ടത്തില്‍ ചുരുങ്ങിയത് ഒരു പത്തു-ഇരുപതു തവണയെങ്കിലും ഇന്നത്തെ സെക്രട്ടറിയായ ഈ "സുകുമാരന്‍ നായരെ" കുരിച്ച്ചുള്ള പരാതിയും ഉണ്ടായിരുന്നു. അന്ന് സുകുമാരന്‍ നായര്‍ എന്‍.എസ.എസിന്റെ അട്മിനിസ്ട്രെടര്‍ ആയിരുന്നു. കോളേജില്‍ പോസ്റ്റിനു വലിയ തോതില്‍ പൈസ ചോദിച്ചു, കോളേജില്‍ സീറ്റ് നേടാന്‍ ഇത്ര ചോദിച്ചു, മുതിര്‍ന്ന നേതാവായ ഇന്ന കരയോഗം മെമ്പരോട് ഇങ്ങിനെ പെരുമാറി അങ്ങിനെയങ്ങിനെ പലതും. അതിലെല്ലാം സീനിയര്‍ ഒരുപരിധിവരെ ചങ്ങനാശ്ശേരി നയന്മാരോട് കലഹിച്ചും, ഈ സുകുമാരന്‍ നായരോട് പൊരുതിയും മറ്റും ഇടപെട്റ്റിരുന്നു. അന്നേ ഇയാള്‍ ഒരു പ്രശ്നക്കരനായിരുന്നു എന്ന് സാരം.
ഇന്നത്തെ ഈ നായരുടെ ചെയ്ത് കാണുമ്പോള്‍, ഈ സംഭവം പറയാതെ വയ്യ: എന്റെ ജൂനിയര്‍ സേവന കാലത്ത് ഒരു ദിവസം, ചെര്പുലശ്ശേരി അടുത്ത് നിന്നും ഒരു മുസ്ലിം ആണ്കു്ട്ടി അവന്റെ ഡിഗ്രീ മാര്‍ക്ക് ലിസ്റ്റുമായി ഒറ്റപ്പാലം എന്‍.എസ.എസ കോളേജില്‍ ബി.എഡിന് ചേരാന്‍ അപേക്ഷയുമായി വകീല്‍ ആപ്പീസില് വന്നിരുന്നു. ഗുമസ്തനായ പണിക്കര്ചേട്ടന്‍ ആവശ്യം ചോദിച്ചു, അവന് പറഞ്ഞു വകീലിനെ കാണാന്‍. ഇവിടെ ഉള്ള കേസ് ആണോ, അതോ പുതിയത് കൊടുക്കാനാണോ എന്നായി അടുത്ത ചോദ്യം..അല്ല, വ്യക്തിപരമായ കാര്യത്തിനാണെന്ന് വീണ്ടും മറുപടി. എന്നാല്‍ ശരി എന്നും പറഞ്ഞു പണിക്കര്‍ ചേട്ടന് ഗുമസ്ത പണിയിലെക് വീണ്ടും തിരിഞ്ഞു. പൊതുവേ ഗൌരവക്കാരനായ സീനിയര്‍ അന്ന് വക്കീല്‍ അല്പം ചൂടിലുമായിരുന്നു. എന്റെ നാട്ടിലെ (പട്ടിത്തറ) ഒരു പ്രമാണിയായ (പേര് പറയുന്നില്ല) മേനോന്ന്റെയ ശുപാര്ശിയുമായി തൃത്താല എസ.ഐ (ഒരു പ്രായമുള്ള നമ്ബൂതിരിയോ മറ്റോ ആണ്, പേര് ശരിക്കും ഓര്മഅയില്ല) മകളുടെ ബി.എഡിന് സീടിനു വേണ്ടി വന്നിരുന്നു; ശുപാര്ശന സ്വീകരിച്ചില്ലെന്ന് മാത്രല്ല, ഞങ്ങള്‍ കേള്കേച ഇങ്ങിനെയും പറഞ്ഞു; “ഇത് ഞാന്‍ കൊടുത്താല്‍ നാളെ ആ മേനോന് അടുത്ത പത്തു പേരെ പറഞ്ഞുവിടും..അതിനാല്‍ നിങ്ങള്‍ നേരിട്ട് ഓഫീസില്‍ കൊടുത്തോളൂ എന്ന്”” ഒരു ഉപദേശവും.
ഞാനും സുഹൃത്ത് അഡ്വ. സജുവും ആണേല്‍, dictation എഴുതാന്‍ കാത്തുനിന്നു ക്ഷമയുടെ നെല്ലിപ്പടിയും കഴിഞ്ഞിരിക്കയായിരുന്നു (നമ്മള് ഏഴുതിയാതെന്നാല്‍ പണിക്കര്ചേ്ട്ടന്‍ ഒരു നൂറുരൂപ നോട്ടു കക്ഷികളില്നിയന്നും മേടിച്ചുതരും, ഞാനും സുഹൃത്ത് അഡ്വ. സജുവിനും ഈ താല്പര്യം മൂത്ത് ഓഫീസില്‍ ഏതാണ്ട് ഒരുമത്സരത്തില്‍ എത്തിയിരിക്കുന്നു, അതോക്കെയെ ഉള്ളൂ അന്നത്തെ വരുമാനം. പിന്നെ ആരെങ്കിലും വസ്തു സംബന്ധിയായ വല്ല കേസും കൊടുത്താല്‍ കമ്മീഷന് കിട്ടാനായി കോടതി പിരിയാനായി ഏതാണ്ട് അഞ്ചു വരെയിരിക്കണം. കമ്മീഷന് കൊടുക്കുന്നതിനു പട്ടികക്രമം ഒന്നുമില്ലാത്തതിനാല്‍ മുന്സിഫ്ഫ് മുന്പിയല്‍ ഇരിക്കുന്ന ആരാണോ അവര്ക് കൊടുക്കും) പക്ഷെ ഈ കുട്ടി എന്നിട്ടും മിണ്ടാതെ സീനിയരെയും നോക്കി ഇരിക്കുന്നു. കക്ഷികളും മറ്റു സമുദായ നേതാക്കളുടെയും തിരക്ക് കഴിഞ്ഞു വകീല്‍ വീടിലെക് കോടതിഡ്രസ്സ് ധരിക്കനായി പോകാന്‍ തയ്യാറായി നില്കുന്നു .വക്കീല്‍ സ്വതസിദ്ധമായ ശൈലിയില്‍ തലയുയാര്ത്തി , ആരാ എന്ന് ചോദിച്ചു, പണിക്കര്ചോട്ടനാ മറുപടി പറഞ്ഞതു, എന്തോ വ്യക്തിപരാത്രേ.
പിന്നെ കുട്ടിയോടായി, ഉം..എന്താ കാര്യം..സര്, എന്നെ സഹായിക്കണം. ഞാന്‍ ഡിഗ്രിക്ക് 71 ശതമാനം മാര്കുണ്ട്. അപേക്ഷ കൊടുക്കാന്‍ കോളേജില്‍ പോയപ്പോള്‍ അറിഞ്ഞു റെക്കമന്റ്റ് ഉണ്ടെങ്കിലേ സീറ്റ്കിട്ടൂ... എനിക്ക് ആരും അങ്ങിനെ പറയിപ്പിക്കാന്‍ ഇല്ല. പിന്നെ എന്റെ ഉപ്പ ജീവിച്ചിരിപ്പില്ല, ഞാനാണ് നാട്ടില്‍ പെയിന്റ് പനിയെടുതും മറ്റുമായി കുടുംബം നോക്കുന്നത്.എനിക്ക് പഠിക്കണം എന്നാഗ്രഹമുണ്ട്..പൈസ കൊടുക്കാനും, ശുപാര്ഷപകും ആളില്ല. സര് എന്തെങ്കിലും സഹായം ചെയ്തു തരണം എന്ന്...ഉടനെ, അവിടുന്ന് (പത്തു-പത്തരയായി ക്കാനും) കോളേജിലെ പ്രിന്സിപളിനേ വിളിച്ചു ഈ പയ്യനെ അങ്ങോട്ട് വിട്ടു, പ്രസിഡണ്ട്നുള്ള കോട്ടയില്‍ ഒരു സീറ്റ് കൊടുക്കാന്‍ പറഞ്ഞു.
എന്നിട്ട് ഈ വ്യവസ്ഥിതിയില്‍ മടുത്തോ മറ്റോ അറിയില്ല, ഇപ്രകാരം ഞങ്ങളോടായി പറഞ്ഞു “പഠിക്കാന്‍ മാര്കും ആഗ്രഹവും ഉള്ളവര്ക്ക അതിനുള്ള മാര്ഗഅമില്ല, അല്ലാത്തവന് പണവും സ്വാധീനവും എന്ന്”, ഇങ്ങിനത്തെ മാന്യ ദേഹങ്ങള്‍ ഇരുന്നിടത്ത് നിന്നാണ് ആര്‍ത്തി യും അഹന്കാരവും നിറഞ്ഞ ഒരു വിട് വായത്തക്കാരന്‍ ഇരിക്കുന്നത്. ഇത്തരം ആളുകള്‍ ഈ സംഘടനയുടെയും, അവിടെയിരുന്നുണ്ടാക്കിയെടുത്ത സല്കര്മ്ങ്ങളുടെയും അന്ധകന്മാരകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു...
Subscribe to:
Posts (Atom)